Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Landslides Occurred

Idukki

തൊ​ടു​പു​ഴ-​പു​ളി​യ​ന്മ​ല സം​സ്ഥാ​ന​പാ​ത​യി​ൽ പ​ത്തിടങ്ങളി​ൽ മ​ണ്ണി​ടി​ഞ്ഞു

ക​ട്ട​പ്പ​ന: ഞാ​യ​റാ​ഴ്ച പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ തൊ​ടു​പു​ഴ-​പുളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ പ​ത്തി​ല​ധി​കം ഇ​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ഞ്ഞു.

കാ​ൽ​വ​രി​മൗ​ണ്ട് ഒ​ൻ​പ​താം മൈ​ലി​ൽ രാ​ത്രി പ​ത്തോ​ടെ റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ച​ത്. വാ​ഴ​വ​ര​യ്ക്ക് സ​മീ​പം സം​സ്ഥാ​ന​പാ​ത​യു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു. ഈ ​ഭാ​ഗ​ത്ത് വ​ൺ​വേ സം​വി​ധാ​ന​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. റോ​ഡ് അ​പ​ക​ട​ഭീ​ഷ​ണി​യി​ലു​മാ​ണ്. വെ​ള്ള​യാം​കു​ടി​ക്ക് സ​മീ​പം മ​ൺ​തി​ട്ട​യി​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണു. നാ​ര​ക്കാ​ന​ത്തി​നു സ​മീ​പം റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗം ഇ​ടി​ഞ്ഞ് താ​ഴേ​ക്ക് പ​തി​ച്ചു. കൂ​ടാ​തെ, വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചെ​റി​യ​തോ​തി​ൽ മണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.


ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സ​മ​യ​ത്ത് റോ​ഡി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള വെ​ള്ള​ക്കെ​ട്ടാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഇ​താ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. റോ​ഡ് നി​ർ​മാ​ണ​ത്തി​ലു​ണ്ടാ​യ അ​ശാ​സ്ത്രീ​യ​ത​യാ​ണ് കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. ഈ ​പാ​ത​യി​ൽ ഓ​ട​ക​ളു​ടെ അ​ഭാ​വം മൂ​ല​മാ​ണ് റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ എ​ട്ട് കു​ടും​ബ​ങ്ങ​ൾ

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന-​പു​ളി​യ​ൻ​മ​ല റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ എ​ട്ട് കു​ടും​ബ​ങ്ങ​ൾ. 20 വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ താ​മ​സി​ച്ചുവ​രു​ന്ന കുടും​ബ​ങ്ങ​ളാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ തി​ട്ട ഇ​ടി​യു​ന്ന​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ നാ​ല് വീ​ടു​ക​ൾ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച​താ​ണ്. ഒ​രു വീ​ടി​ന്‍റെ മു​റി തി​ട്ട ഇ​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് തെ​ന്നി​മാ​റി​യ നി​ല​യി​ലു​മാ​ണ്. പ​ല വീ​ടു​ക​ളു​ടെ​യും ശു​ചി​മു​റി​ക​ൾ ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്കു​ക​യാണ്.
ക​ട്ട​പ്പ​ന മു​ത​ൽ പു​ളി​യ​ൻ​മ​ല വ​രെ റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ഈ ​ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ​ഭി​ത്തി ഉ​ൾ​പ്പെടെ 38 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ചെ​റു​തും വ​ലു​തു​മാ​യ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന് സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ച്ചി​ൽ സാധ്യതയുള്ളത്. അ​ടി​യ​ന്ത​ര​മാ​യി സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ശ​ക്ത​മാ​കു​ന്ന​ത്.

Latest News

Corehub Up